സഊദിയിൽ സന്ദർശക വിസയിൽ എത്തിയ എടവണ്ണ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു, മയ്യത്ത് ഖബറടക്കി

0
2177

സഊദി അറേബ്യ: പത്തു ദിവസങ്ങൾക്ക്‌ മുൻപ് വിസിറ്റ് വിസയിൽ സഊദിയിലെ ഉനൈസയിൽ എത്തിയ മലപ്പുറം സ്വദേശി മരിച്ചു. എടവണ്ണ ഏറിയാട് സ്വദേശി എരഞ്ഞിക്കൽ ശാഹുൽ ഹമീദ് ആണ് ശനിയാഴ്ച രാത്രി മരണപെട്ടത്. കുഴഞ്ഞു വീണതിനെ തുടർന്ന് ഉടനെ ഉനൈസ കിങ് സഊദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. രണ്ട് ദിവസമായി നേരിയതോതിൽ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്കഴിഞ്ഞ 9 നായിരുന്നു ബിസിനസ്സ് വിസിറ്റ് വിസയിൽ ഉനൈസയിൽ എത്തിയത്. മാതാവ്: ഫാത്തിമ,ഭാര്യ: നസീമ, മക്കൾ: നഷാദ്, നാഷിദ. കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നിയമനടപടികൾ എല്ലാം പൂർത്തിയാക്കി ഉനൈസ മുറൂജ് ഖബർ സ്ഥാനിൽ മറവ് ചെയ്തു

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക