ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസ നൗക സഊദിയിൽ; കടലാമയുടെ ആകൃതിയിലുള്ള ഈ നൗകയിൽ 60,000 പേരെ ഉൾക്കൊള്ളാൻ കഴിയും

0
3044

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസ നൗക സഊദി അറേബ്യ പുറത്തിറക്കും.
കടലാമയുടെ ആകൃതിയിലുള്ള ഈ നൗകയിൽ 60,000 പേരെ ഉൾക്കൊള്ളാൻ കഴിയും. റൂഫ്‌ടോപ്പ് ഗാർഡനുകൾ, മാളുകൾ, ഇന്റർനാഷണൽ ഹെലിപാഡുകൾ, റിസോർട്ടുകൾ, വില്ലകൾ തുടങ്ങി നിരവധി സൗകര്യങ്ങളുള്ള ഫ്ലോട്ടിംഗ് സിറ്റിയാണിത്. ഏകദേശം 1,800 അടി നീളവും 2,000 അടി വീതിയുമുള്ള ഈ നൗകയ്ക്ക് വിശാലമായ ഇടനാഴികളുണ്ട്.

പ്രശസ്ത ഡിസൈനർ പിയർപോളോ ലസാരിനി 5 ബില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന പാംഗിയോസ് എന്ന പേരിലുള്ള ഒരു ബോട്ടാണ് പുറത്തിറക്കുന്നത്.

ഫ്ലോട്ടിംഗ് സിറ്റിയിലേക്കുള്ള പ്രവേശനം പുറകിലുള്ള വലിയ ഇടനാഴിയിലൂടെയാണ്. അഞ്ച് നോട്ട് വേഗതയിൽ ഓടാൻ കഴിയുന്ന എച്ച്ടിഎസ് ഇനത്തിലുള്ള ഒമ്പത് ഇലക്ട്രിക് എഞ്ചിനുകളാണ് യാച്ചിനുള്ളത്.

പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉൽപ്പാദിപ്പിക്കാനും മേൽക്കൂരകളിൽ സോളാർ പാനലുകളും ഇതിലുണ്ടാകും.