ജിദ്ദ: ഖത്തർ കെ എം സി സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ലീഡ് സീസൺ- 2 ഉദ്ഘാടനവും പുതിയ ലോഗോ പ്രകാശനവും കെഎംസിസി ഓഫീസിൽ വെച്ച് നടന്നു. ലീഡ് സബ് കമ്മിറ്റി ചെയർമാൻ കുബൈബ് അധ്യക്ഷത വഹിച്ചു. പരിപാടി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശരീഫ് സാഗർ, പി. ടി ഫിറോസ് എന്നിവർ പ്രഭാഷണം നടത്തി. പരിപാടിയിൽ വെച്ച് ലീഡ് സീസൺ 2 ലോഗോ പ്രകാശനം പി. കെ ഫിറോസ് നിർവഹിച്ചു.
