റിയാദ്: സഊദിയിലെ റിയാദിൽ കാണാതായ മലയാളിയെ കണ്ടെത്തി. കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്ന കൊല്ലം കടക്കൽ സ്വദേശി ബിജുമോൻ വിശ്വംഭരൻ എന്നയാളെ പോലീസ് സ്റ്റേഷനിൽ ഉള്ളതയായുള്ള വിവരമാണ് ലഭിച്ചത്. റിയാദ് വാദി ലബൻ പോലീസ് സ്റ്റേഷനിൽ ഉള്ളതായാണ് വിവരം ലഭിച്ചത്.
ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പ്രവർത്തനരഹിതമായതോടെ അന്വേഷണവുമായി സുഹൃത്തുക്കളും മറ്റും രംഗത്തുണ്ടായിരുന്നു. ആറു വർഷമായി സഊദി പ്രവാസിയായ ഇദ്ദേഹം നിലവിൽ എഫ് സി സി കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു.