“എംപി എം അഹമ്മദ് കുരിക്കൾ”ഓർമ്മ പുസ്തകം കവർ പ്രകാശനം ചെയ്തു

0
514

മഞ്ചേരി: റിയാദ് കെ എം സി സി മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ ഗ്രെയ്സ് ബുക്സ് പബ്ലിക്കേഷൻ നേതൃ സ്മൃതി സീരീസിൽ പുനഃപ്രസിദ്ധീകരിക്കുന്ന എംപിഎം അഹമ്മദ് കുരിക്കൾ ഓർമ്മ പുസ്തകത്തിൻ്റെ കവർ പ്രകാശനം അൻവർ മുള്ളമ്പാറ നിർവ്വഹിച്ചു. ചന്ദ്രിക പത്രാധിപരായിരുന്ന പിസി അബൂബക്കർ എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്ന പുസ്തകത്തിൻ്റെ പുനഃപ്രസിദ്ധീകരണമാണ് ഗ്രൈയ്സ് നിർവ്വഹിക്കുന്നത്.

മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായിരുന്ന അഹമ്മദ് കുരിക്കളുടെ വേർപാടിനു ശേഷം പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തിൻ്റെ കോപ്പികൾ ലഭ്യമാവാത്ത സാഹചര്യത്തിലാണ് പ്രസിദ്ധീകരിച്ചതിൻ്റെ അരനൂറ്റാണ്ടിനിപ്പുറം പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നത്.

ഏറനാടിൻ്റെ വീരപുത്രൻ, മലപ്പുറം ജില്ലയുടെ പിതാവ്, മുസ്‌ലിം ലീഗ് വളണ്ടിയർ കോറം ലീഡർ, എം.ഇ.എസ് മമ്പാട് കോളേജ് തുടക്കകാലത്തെ കമ്മിറ്റി വൈസ് പ്രസിഡണ്ട് തുടങ്ങി ധാരാളം വിശേഷണങ്ങളുള്ള അഹമ്മദ് കുരിക്കളുടെ ചരിത്രം പറയുന്ന പുസ്തകത്തിൻ്റെ പുന:പ്രകാശനം അഹമ്മദ് കുരിക്കളുടെ കുടുംബങ്ങളും മുസ്‌ലിം ലീഗ് പ്രവർത്തകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

മാർച്ച് അവസാന വാരത്തിൽ പ്രകാശനം നിർവ്വഹിക്കുമെന്ന് കെ എം സി സി നേതാക്കൾ അറിയിച്ചു. കാലിക്കറ്റ് സർവ്വ കലാ സിഎച്ച് ചെയറിൽ നടന്ന കവർ പ്രകാശന ചടങ്ങിൽ

ഖാദർ പാലാഴി, ടിപിഎം ബശീർ, അശ്റഫ് തങ്ങൾ ചെട്ടിപ്പടി, മുഹമ്മദ് പട്ടർകുളം, നാസർ പാതിരിക്കോട് സലാം താമരശ്ശേരി ജാഫർ വീമ്പൂർ, ബദർ ബാബു മഞ്ചേരി, കുഞ്ഞാപ്പു വട്ടപ്പാറ, അബ്ദുറഹ്മാൻ ചെരണി, സിറാജ് എലമ്പ്ര, അനസ് മുട്ടിപ്പാലം, റിയാസ് മോൻ, അൻവർ ഗ്രൈയ്സ് എന്നിവർ പങ്കെടുത്തു.