10 ദിവസം നീണ്ടുനിൽക്കുന്ന ഒട്ടകമേളയ്ക്ക് സഊദിയിൽ തുടക്കമായി

0
1054

റിയാദ്: 10 ദിവസം നീണ്ടുനിൽക്കുന്ന
അൽജൗഫ് നഫുദ് ലേജിൽ നടക്കുന്ന ഒട്ടകമേളയ്ക്ക് തുടക്കമായി. മേള പ്രേമികൾക്കായി ഒട്ടക ലേലവും നടക്കും.

അൽജൗഫ് മേഖല ഒട്ടക ക്ലബിന്റെ സഹകരണത്തോടെയാണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പുകളും വിവിധ സൈറ്റുകളും സജ്ജീകരിക്കുന്നതിനായി മാസങ്ങളോളമായി പിന്നണി പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. വെറ്റിനറി ക്ലിനിക്കുകളും കാലിത്തീറ്റ വിപണിയുമുൾപ്പെടെ പല സർക്കാർ ഏജൻസികളുടേയും പവലിയനുകൾ, ഹോട്ടൽ, റസ്റ്റോറന്റുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം മേളയിലുണ്ട്. ഫൈസൽ ബിൻ നവാഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.