ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ സഊദി സിവിൽ ഡിഫൻസ് റെസ്ക്യൂ ടീമിന്റെ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

0
746

റിയാദ്: ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ ഗാസിയാൻടെപ് നഗരത്തിലെ നാല് സ്ഥലങ്ങളിൽ സൗദി സിവിൽ ഡിഫൻസ് റെസ്ക്യൂ ടീമിന്റെ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. ഇടിഞ്ഞുവീഴാൻ പോകുന്ന കെട്ടിടങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടവരെ കണ്ടെത്താനും അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്താനും സംഘം അതീവ സുരക്ഷയിലാണ് പ്രവർത്തിക്കുന്നത്.

ടീം മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്ന് സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു.

പരമാവധി വീടുകൾ കവർ ചെയ്യുന്നതിനായി സംഘം ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് വക്താവ് കൂട്ടിച്ചർത്തു. 100ലധികം പേർ രക്ഷാപ്രവർത്തനത്തിലുണ്ട്. ഡോക്ടർമാരും എൻജിനീയർമാരും രക്ഷാപ്രവർത്തന രംഗത്തെ വിദഗ്ധരും സംഘത്തിലുണ്ട്. കുടുങ്ങിക്കിടക്കുന്നവരെയും മരിച്ചവരെയും കണ്ടെത്താൻ ആവശ്യമായ സജ്ജീകരണങ്ങൾക്കൊപ്പം പോലീസ് നായ്ക്കളും രംഗത്തുണ്ട്.