സഊദി അറേബ്യക്ക് വീണ്ടും വന്‍‌നേട്ടം.. 2023-ലെ ഫിഫ ക്ലബ് ലോകകപ്പ് സഊദിയില്‍…

0
3214

ജനീവ: ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കുന്ന ക്ലബ്ബ് ലോകകപ്പിന് സഊദി അറേബ്യ
ആതിഥേതം വഹിക്കും.

ഇപ്പോഴത്തെ രീതിയില്‍ ഏഴ് ടീമുകളുമായി നടക്കുന്ന അവസാന ക്ലബ്ബ് ലോകകപ്പായിരിക്കും സഊദിയിലേത്. അറ് വന്‍കരകളിലെ ചാമ്പ്യന്മാരായും ആതിഥേയ രാജ്യത്ത ചാമ്പ്യന്‍ ക്ലബ്ബുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

32 ടീമുകളുമായി ക്ലബ്ബ് ലോകകപ്പ് വിപുലീകരിക്കാന്‍ ഫിഫ ശ്രമിക്കുന്നുണ്ട്. 12 യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കും. ലാറ്റിനമേരിക്കക്ക് ആറും ഏഷ്യക്കും ആഫ്രിക്കക്കും കോണ്‍കകാഫ് മേഖലക്കും നാലു വീതവും ഓഷ്യാനക്ക് ഒരന്നും സ്ഥാനമാണ് അനുവദിക്കുക.

ആതിഥേയ രാജ്യത്തെ ക്ലബ്ബിനാണ് അവസാന സ്ഥാനം. 2025 ലെ ക്ലബ്ബ് ലോകകപ്പ് അമേരിക്കയില്‍ നടത്താന്‍ സാധ്യതയുണ്ട്. 2026 ലെ ലോകകപ്പിന്റെ റിഹേഴ്‌സലെന്ന നിലയിലായിരിക്കും ടൂര്‍ണമെന്റ് അമേരിക്കക്ക് അനുവദിക്കുക.

2030 ലെ ലോകകപ്പിനായും സൗദി ശ്രമിക്കുന്നുണ്ട്. 2027 ലെ ഏഷ്യന്‍ കപ്പിന് സൗദി വേദിയൊരുക്കുന്നുണ്ട്.