ജിദ്ദ: മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമ പഞ്ചായത്തിലെ കരിമ്പൻ മൂച്ചിക്കൽ എന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങിയ മദ്യ ഷാപ്പ് ഉടനെ അടച്ചു പൂട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാറാക്കര ഗ്ലോബൽ കെഎംസിസി സംസ്ഥാന എക്സൈസ് മന്ത്രി എം. ബി രാജേഷിന് പരാതി അയച്ചു. പ്രസ്തുത മദ്യ ഷാപ്പ് നാട്ടിലെ യുവാക്കളെ മദ്യപാനത്തിലേക്കും ലഹരിക്കും അടിമകളാക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
മദ്യ ഷാപ്പ് അടച്ചു പൂട്ടിയില്ലെങ്കിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മദ്യത്തിന്റെ അടിമകളാകുമെന്നതിനാൽ പ്രവാസി രക്ഷിതാക്കൾ ഏറെ ആശങ്കയിലാണെന്നും ആയതിനാൽ എത്രയും വേഗം മദ്യ ഷാപ്പ് അടച്ചു പൂട്ടണമെന്നും മന്ത്രിക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടതായി മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ അറിയിച്ചു.