ജിദ്ദ – ആലുവ കൂട്ടായ്മ വാർഷികം ആഘോഷിച്ചു

ജിദ്ദ:  വൈവിധ്യമാര്‍ന്ന കലാ പരിപാടികളോടെ ജിദ്ദ ആലുവ കൂട്ടായ്മ (ജാക്) പതിനാലാം വാര്‍ഷികം ആഘോഷിച്ചു. അല്‍ റയാന്‍ പോളിക്ലിനിക്ക് ജനറല്‍ ഫിസിഷന്‍ ഡോ. വിനീത പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ. കെ. സുബൈര്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും രക്ഷാധികാരി പി.എം മായിന്‍കുട്ടി വിശദീകരിച്ചു. ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലെ ഇന്റേണിസ്റ്റ് ഡോ. ഇന്ദു ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ സ്വാഗതവും ട്രഷറര്‍ സുബൈര്‍ മത്താശേരി നന്ദിയും പറഞ്ഞു.

മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള മക്ക ഒ.ഐ.സി.സിയുടെ അവാര്‍ഡിന് അര്‍ഹനായ പി.എം. മായിന്‍കുട്ടിയെ ചടങ്ങില്‍ ആദരിച്ചു. കൂട്ടായ്മയുടെ ഉപഹാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍ സമ്മാനിച്ചു. ജുബൈലില്‍ നടന്ന സഊദിതല സി.ബി.എസ്.ഇ ക്ലസ്റ്റര്‍ ഡിബേറ്റ് മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഫാത്തിമ അബ്ദുള്‍ ഖാദറിനെയും നൃത്ത രംഗത്തെ മികച്ച പ്രകടനത്തിന് യാസീന്‍ ഹാഷിമിനെയും മാധ്യമ പ്രവര്‍ത്തകരായ കബീര്‍ കൊണ്ടോട്ടിയും ജാഫര്‍ അലി പാലക്കോടും മെമന്റോ നല്‍കി ആദരിച്ചു.

തുടര്‍ന്ന് നടന്ന കലാ പരിപാടികള്‍ക്ക് കോര്‍ഡിനേറ്റര്‍ കലാം എടയാര്‍ നേതൃത്വം നല്‍കി. ഗാന സന്ധ്യയില്‍ മുംതാസ് അബ്ദുറഹ്‌മാന്‍, സോഫിയ സുനില്‍, ബൈജുദാസ്, ഡോ.ഹാരിസ്, ചന്ദ്രു, മൗഷിമി ഷെരീഫ്, കൂട്ടായ്മ അംഗങ്ങളായ കലാം, അന്‍വര്‍ തോട്ടുംമുഖം, സിമി അബ്ദുല്‍ ഖാദര്‍, മുഫ്സില ഷിനു, ഷിനു ജമാല്‍, അമന്‍ ഫൈസല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അബ്ദുല്‍ ഖാദര്‍, സഹീര്‍ മാഞ്ഞാലി, ജോഷ്ല ഹാഷിം കുടുംബങ്ങളുടെ കപ്പിള്‍ ഡാന്‍സ് സീസണ്‍സ് ഓഡിറ്റോറിയത്തിലെ നിറഞ്ഞുകവിഞ്ഞ സദസ്യരുടെ മനം കവര്‍ന്നു. സുബൈര്‍ ജെ.കെ ഏകാംഗ നാടകവുമായി രംഗത്തെത്തി.

കുട്ടികളുടെ കലാവിരുന്നില്‍ റീം ഫാത്തിമ അന്‍ഫല്‍, റിഫ അന്‍ഫല്‍, അമീറ സോണി, സമാ സഫീര്‍, ഐഷാ ഇസാന്‍, ഹനാന്‍ സബീര്‍, സാലിഹ സൂസണ്‍, സാദിഹാ സൈനബ്, സാബിഹ ഷിനു, നദാ സഹീര്‍, നോവാ സഹീര്‍, അദ്നാന്‍ സഹീര്‍, റിഷാന്‍ റിയാസ്, ഷാദിന്‍ ഷബീര്‍, റഫാന്‍ സാക്കിര്‍, റയ്യാന്‍ റഹീം എന്നിവര്‍ വിവിധ കലാപരിപാടികളുമായി വേദിയിലെത്തി. നദീറ ടീച്ചര്‍ കൊറിയോഗ്രഫി നിര്‍വഹിച്ച ഒപ്പന, കോല്‍കളി സംഘവും അരങ്ങില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ സമദ്, പി. എ. അബ്ദുല്‍ റഷീദ്, പി. എ. അബ്ദുല്‍ ജലീല്‍, ഫൈസല്‍ അലിയാര്‍, എം. എ ഹാഷിം, അന്‍ഫല്‍ ബഷീര്‍, സി. യു ജമാല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുല്‍ ഹക്കീം, ടി.എ. നൗഷാദ്, ഷജീര്‍ അബൂബക്കര്‍, അജാസ് മുഹമ്മദ്, മുഹമ്മദ് റഫീഖ്, കെ.എസ്. അസീസ്, റഫീഖ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.