സഊദിയിലെ മിക്ക പ്രദേശങ്ങളും വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കും

0
1615

ജിദ്ദ: തിങ്കളാഴ്ച മുതൽ വെള്ളി വരെ സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുള്ളതായി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ സി എം ) അറിയിച്ചു.

 റിയാദ്, മക്ക, മദീന, അൽ ജൗഫ്, തബൂക്ക്, വടക്കൻ അതിർത്തികൾ, ഹാഇൽ, അൽ ഖ സിം, എന്നിവിടങ്ങളിൽ ചൊവ്വാഴ്ച മുതൽ വെള്ളി വരെ മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ പൊടിയോടുകൂടിയ ഉപരിതല കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു.

തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, ഹായിൽ, അൽ ഖസിം, റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളിൽ തിങ്കൾ മുതൽ ബുധനാഴ്ച വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

  പ്രവചനമനുസരിച്ച്, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, മദീന മേഖലയുടെ വടക്ക് എന്നിവിടങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ മഞ്ഞ് രൂപപ്പെടുന്നതിന് പുറമേ താപനില പൂജ്യത്തിനും നാല് ഡിഗ്രി സെൽഷ്യസിനും ഇടയിലേക്ക് താഴും.  തിങ്കൾ മുതൽ വെള്ളി വരെ അൽ ഖസിം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ വടക്ക് എന്നിവിടങ്ങളിൽ താപനില 4-9 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും പ്രതീക്ഷിക്കുന്നു.