സഊദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്

0
1954

റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ റഫയിൽ കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശി ഹാഷിം കാട്ടൂക്കാരൻ റഹീം (34), മധ്യപ്രദേശ് സ്വദേശി മുഹമ്മദ് ഖാൻ റിയാസ് ഷഹബാസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാല് ദിവസം മുമ്പ് രാത്രിയാണ് അപകടം. എതിർ ദിശകളിൽനിന്ന് വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. റഫ സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പരിക്കേറ്റ രണ്ടുപേരും. ഹാഷിം അബോധാവസ്ഥയിലാണെന്നും വെൻറിലേറ്ററിലാണെന്നുമാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നറിയുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക