തിരുവനന്തപുരം: തിരുവനന്തപുരം
വഴുതക്കാട് അക്വേറിയം കടയിൽ വൻ തീപിടിത്തം. സമീപത്തെ മൂന്ന് വീടുകളിലേക്കും തീപടർന്നു. 4 യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമായിട്ടില്ല. വലിയ പുകച്ചുരുളുകൾ പ്രദേശത്ത് നിറഞ്ഞു.
വഴുതക്കാട് കടയിലുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം
എംപി അപ്പൻ റോഡിൽ 30 വർഷമായി പ്രവർത്തിക്കുന്ന അക്വേറിയം കടയ്ക്കാണ് വൈകിട്ട് നാലു മണിയോടെയാണ് തീപിടിച്ചത്. ഇവിടെനിന്നാണ് നഗരത്തിലെ വിവിധ കടകളിലേക്ക് അക്വേറിയവും മീനും വിതരണം ചെയ്തിരുന്നത്. ഗോഡൗണിൽ അക്വേറിയം നിർമാണത്തിനാവശ്യമായ സാധന സാമഗ്രികൾ സൂക്ഷിച്ചിരുന്നു. ചില വെൽഡിങ് ജോലികൾ സ്ഥലത്ത് നടന്നിരുന്നതായി സൂചനയുണ്ട്. സംഭവം നടക്കുമ്പോൾ 5 ജീവനക്കാർ കടയിലുണ്ടായിരുന്നു. അവരെല്ലാം പുറത്തുചാടി രക്ഷപ്പെട്ടു.
…….