ജിദ്ദ: ബ്ലാസ്റ്റേഴ്സ് എഫ്. സി ജിദ്ദ സംഘടിപ്പിക്കുന്ന അബീർ ബ്ലാസ്റ്റേഴ്സ് സൂപ്പർ ലീഗിൽ എ-ഡിവിഷൻ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. അൽമാസ് പ്ലാസ്റ്റിക്ക്സ് ആൻഡ് ക്ലീനിങ്, എൻ – കോൺഫോർട്സ്, ബാഹി ഗ്രൂപ്പ് എന്നിവർ പ്രായോജകരാകുന്ന ടൂർണമെങ്കിൽ സഊദി ഇന്ത്യൻ ഫുട്ബോൾ ഫോറത്തിൽ രജിസ്റ്റർ ചെയ്ത 19 ടീമുകൾ പങ്കെടുക്കുന്നു. ഖാലിദ് ബിൻ വലീദിലെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
വെള്ളിയാഴ്ച രാത്രി 8മണിക്ക് നടക്കുന്ന ബി-ഡിവിഷൻ മത്സരത്തിൽ ജിദ്ദ എഫ്. സി, സ്കൈലോൺ ഐ. ടി സോക്കറിനെ നേടിരുന്നു. 9 മണിക്കാണ് ടൂർണമെന്റിന്റെ ഉദ്ഘാടനം. ടൂർണമെന്റിന്റെ മെയിൻ സ്പോൺസർ അബീർ മെഡിക്കൽ സെന്റർ പ്രതിനിധികൾ, മറ്റു പ്രയോജകരായ അൽമാസ് പ്ലാസ്റ്റിക്ക്സ് ആൻഡ് ക്ലീനിങ്, എൻ- കോൺഫോർട്സ്, ബാഹി ഗ്രൂപ്പ് എന്നിവരുടെ പ്രതിനിധികൾ, സഊദി ഇന്ത്യൻ ഫുട്ബോൾ ഭാരവാഹികൾ മറ്റു സ്പോൺസർമാർ എന്നിവർ പങ്കെടുക്കും.
9.30 ന് നടക്കുന്ന ആദ്യ എ-ഡിവിഷൻ മത്സരത്തിൽ ജിദ്ദയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായ എ സി സി Alയും എ ഡിവിഷൻ ലീഗിലേക്ക് പുതുതായി കടന്നുവന്ന മഹാജർ എഫ്.സിയുമാണ് മത്സരിക്കുന്നത്. ജിദ്ദയിലെ മികച്ച ഒരു നിരയുമായി എ സി സി ഒരുഭാഗത്ത് അണിനിരക്കുമ്പോൾ വളരെ ജാഗ്രതയോടെ പ്രിപ്പയർ ചെയ്ത ഒരു നിരയുമായാണ് മഹജർ എഫ്.സി വരുന്നത്.
10.30ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ സിഫിലെ ഇപ്പോഴത്തെ ചാമ്പ്യൻമാരായ സബീൻ എഫ്. സിയും ബ്ലാസ്റ്റേഴ്സ് എഫ്. സിയുമാണ് സൂപ്പർ ലീഗിൽ ഏറ്റ്മുട്ടുന്നത്. 2020 ലെ സിഫ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ആദ്യമായിട്ടാണ് ഏറ്റുമുട്ടുന്നത്. സിഫ് ടൂർണമെന്റുകളിൽ ഇരു ടീമുകളും എട്ടു മുട്ടിയപ്പോൾ മികച്ച മത്സരങ്ങളായിരുന്നു ജിദ്ദ ഫുട്ബോൾ സമൂഹത്തിന് സമ്മാനിച്ചിരുന്നത്. ജിദ്ദയിലെ കളിക്കാർക്കൊപ്പം സഊദിയിലെ വിവിധ പ്രാവശ്യകളിൽനിന്നും നിന്നും നാട്ടിൽ നിന്നുമുള്ള കളിക്കാർ എ മത്സരങ്ങൾക്ക് ഇത്തവണ അണിനിരക്കുന്നുണ്ട്.
കുട്ടികളുടെ മത്സരങ്ങൾ വ്യാഴം, ശനി ദിവസങ്ങളിലാണ് നടക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ടാലെന്റ്റ് ടീൻസ്, സോക്കർ ഫ്രീക്സിനെ ഗ്രൂപ്പ് തല മത്സരത്തിൽ നേരിടുന്നു. ശനിയാഴ്ച രാവിലെ 7 മണിക്ക് ജെ. എസ്. സി സ്പോർട് അക്കാഡമി സോക്കർ ഫ്രീക്സിനെ മറ്റൊരു ഗ്രൂപ്പ് തല മത്സരത്തിൽ നേരിടുമ്പോൾ രാവിലെ 8 മണിക്ക് സ്പോർട്ടിങ് യുണൈറ്റഡ് അവരുടെ തന്നെ മറ്റൊരു ടീം ആയ സ്പോർട്ടിങ് യുണൈറ്റഡ്-ബി യെ നേരിടും.
നേരത്തെ, ടൂർണമെന്റിന്റെ ഫിക്സ്ചർ ഡ്രോയിൽ പ്രയോജകരായ എൻ-കൺഫെർട്സ് ഗ്രൂപ്പിന്റെ അൽ-മസാക്കീൻ വില്ലയിൽ വെച്ച്, അബീർ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ സിദ്ധീഖ് നെല്ലായ നിർവ്വഹിച്ചു. സിഫ് സെക്രട്രറി അയൂബ് മുസ്ലിയാരകത്ത്, നിസാം പാപ്പറ്റ, സമ ഗ്രൂപ്പ് ചെയർമാൻ കുഞ്ഞിപ്പ എന്നിവരും ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു.