റിയാദ്: സഊദിയിലെ മാനുഷിക പ്രവർത്തനങ്ങൾ ഏതെങ്കിലും മതപരമോ വംശീയമോ സൈനികമോ ആയ അജണ്ടയുമായി ബന്ധപ്പെട്ടിട്ടില്ലന്ന്
സൽമാൻ കിങ് റിലീഫ് ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ ആക്ഷൻ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.
സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് സഹായമെത്തിക്കാൻ സൗദി പൊതു കാമ്പയിൻ ആരംഭിച്ചതായി പ്രഖ്യാപിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിലെ നമ്മുടെ സഹോദരങ്ങളുടെ ഇപ്പോഴത്തെ ദുരവസ്ഥ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ പരിക്കേറ്റവരെ ഞങ്ങൾ പരിചരിക്കുന്നു. യുഎൻ ഓർഗനൈസേഷനുകളുമായും പ്രാദേശിക സംഘടനകളുമായും നടന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ പ്രവർത്തനത്തിലൂടെ എല്ലാ സിറിയൻ പ്രദേശങ്ങളിലുമുള്ള സിറിയയിലെ ഞങ്ങളുടെ സഹോദരങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചേരും. കാമ്പയിന് തുടങ്ങുന്നതിന് മുമ്പ് സിറിയയില് പ്രവര് ത്തിക്കുന്ന സംഘടനകളുമായി ആശയവിനിമയം ആരംഭിച്ചതായും റാബിയ പറഞ്ഞു.