സുരക്ഷ വീഴ്ച്ച; സഊദിയിൽ ഹുവാവി ഉൽപ്പന്നങ്ങളുടെ സുരക്ഷയെ കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

0
3882

റിയാദ്: സുരക്ഷ വീഴ്ച്ച
സഊദിയിൽ ഹുവാവി ഉൽപ്പന്നങ്ങളുടെ സുരക്ഷയെ കുറിച്ച് സൗദി സൈബർ സുരക്ഷാ വിഭാഗം ഉപഭോക്താക്കൾക്ക്  മുന്നറിയിപ്പു നൽകി.

ഹുവാവി ഉൽപന്നങ്ങളുടെ സോഫ്റ്റുവെയറുകളിലേക്ക് സുരക്ഷാ മുൻകരുതലുകൾ മറികടന്ന് ഹാക്കർമാർക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലുള്ള വീഴ്ചകളുണ്ടെന്നും സുരക്ഷാ പഴുതുകളുള്ള വേർഷനു പകരം പുതുക്കിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യാൻ നിർദേശിച്ചു കൊണ്ട് ഹുവാവി നൽകിയ വിശദീകരണം ശ്രദ്ധിക്കണമെന്നും മുന്നിറിയിപ്പിൽ പറയുന്നു.

സുരക്ഷ വീഴ്ച ശ്രദ്ധയിൽ പെട്ടയുടൻ തന്നെ അതു പരിഹരിക്കുന്നതിനായി സോഫ്റ്റ് വെയർ അപ്‌ഡേഷൻ പൂർത്തിയാക്കിയതായി കമ്പനി തന്നെ പുറത്തു വിട്ട പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കൂടിയാണ് സൈബർ സെക്യൂരിറ്റി  വിഭാഗം മുന്നറിയിപ്പു നൽകിയിരിക്കുന്നത്.