ഓൺലൈൻ ലൈംഗികതയ്ക്ക് മൂന്നിൽ ഒരു കുട്ടി ഇരയാകുന്നതായി റിപ്പോർട്ട്

0
2807

അബുദാബി: ഓൺലൈൻ ലൈംഗികതയ്ക്ക്
ലോകത്ത് മൂന്നിൽ ഒരു കുട്ടി
ഇരയാകുന്നതായി റിപ്പോർട്ട്.
എമിറേറ്റ്‌സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റി അബുദാബിയിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിൽ ശിശു സംരക്ഷണ ഉദ്യോഗസ്ഥരാണ് ആശങ്ക പങ്കുവച്ചത്.

ഇതിൽനിന്നും കുട്ടികളെ മോചിതരാക്കാൻ രക്ഷിതാക്കൾ ജാഗരൂകരാകണമെന്നും ആവശ്യപ്പെട്ടു. 

കുട്ടികൾക്കെതിരായ മിക്ക കുറ്റകൃത്യങ്ങളും ഓൺലൈൻ സ്വാധീനമുണ്ടെന്ന് സമ്മേളനം അടിവരയിടുന്നു. ഇതിൽ ലൈംഗിക ചൂഷണത്തിനു പുറമേ ആൾമാറാട്ടം, തട്ടിപ്പ് എന്നിവയുമുണ്ട്. ‘ചിൽഡ്രൻസ് വെൽബിയിങ് ഇൻ എ ഡിജിറ്റൽ വേൾഡ്’ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. 

എമിറേറ്റ്‌സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റി സംഘടിപ്പിച്ച രാജ്യാന്തര ശിശുസംരക്ഷണ സമ്മേളനത്തിൽനിന്ന്.
കുട്ടികളുമായി ചങ്ങാത്തം കൂടി അശ്ലീല ദൃശ്യങ്ങൾ പകർത്തി അതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പലരും പീഡിപ്പിക്കുന്നത്. വിസമ്മതിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ  കുട്ടികൾ വഴങ്ങേണ്ടിവരുന്നുവെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.