ദോഹ: സിറിയയിലെയും തുർക്കിയെയിലെയും വിനാശകരമായ ഭൂകമ്പത്തിന്റെ ഇരകൾക്കായി ഖത്തറിലെ നിരവധി ബിസിനസുകൾ തങ്ങളുടെ വരുമാനത്തിൽ നിന്ന് സംഭാവന ചെയ്യുമെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു. ചാരിറ്റി പ്രവർത്തനങ്ങളിൽ മാതൃകയായ, ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റി ഫൌണ്ടേഷനുകളിൽ ഒന്നുമായ ഖത്തർ ചാരിറ്റി വെബ്‌സൈറ്റിലൂടെ നിങ്ങൾക്കും ദുരിതാശ്വാസത്തിൽ പങ്കുചേരാം: https://qch.qa/tsn
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുരിതാശ്വാസ കാംപയ്‌നിനായി ഫെബ്രുവരി 7-ന് ചൊവ്വാഴ്ചത്തെ വരുമാനത്തിന്റെ 100% സംഭാവന ചെയ്യുമെന്ന് മുഹമ്മർ ആൽ ഫഹാം റെസ്റ്റോറന്റ് പ്രഖ്യാപിച്ചു. അതുപോലെ, Soleil Boutique Msheireb ചൊവ്വാഴ്‌ച വരുമാനത്തിന്റെ 100% ഇതേ കാംപയ്‌നിനായി നീക്കിവെച്ചിരുന്നു.
ഹകുന മാറ്റാറ്റ ഡോഗ് ട്രീറ്റ് ആന്റ് കേക്ക്‌സ് തങ്ങളുടെ ഈ മാസത്തെ മുഴുവൻ വിൽപ്പനയും ദുരിതാശ്വാസത്തിനായി നൽകുമെന്ന് അറിയിച്ചു. തലബാത്ത് ഖത്തറിന്റെ ഓണ്ലൈലിലൂടെയുള്ള എല്ലാ വില്പനയിലെയും 1QR ദുരിതാശ്വാസത്തിലേക്ക് പോകും. ഷുഗർ & സ്‌പൈസ് തങ്ങളുടെ ലാഭത്തിന്റെ ഒരു ശതമാനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുമെന്ന് വെളിപ്പെടുത്തി.
വടക്കൻ സിറിയയിലെ ദുരിതബാധിതരായ കുടുംബങ്ങൾക്ക് അടിയന്തരമായി വിതരണം ചെയ്യുന്നതിനായി തങ്ങളുടെ മിഷന്റെ സ്റ്റോക്കിൽ നിന്ന് ഭക്ഷണപ്പൊതികളും മെയിന്റനൻസ് ടൂളുകളും ഉൾപ്പെടെയുള്ള ദുരിതാശ്വാസ സഹായത്തിന്റെ പാക്കേജ് അനുവദിച്ചതായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 10,000 മൊബൈൽ റിലീഫ് ഹോമുകൾ ഖത്തർ വിദേശ കാര്യ മന്ത്രാലയവും അനുവദിച്ചു.
2023 ഫെബ്രുവരി 6 തിങ്കളാഴ്ച, തുർക്കിയും സിറിയയും ശക്തമായ നേരിട്ട തുടർ ഭൂകമ്പങ്ങളിലായി ഇരു രാജ്യങ്ങളിലും ഇത് വരെ 7800-ത്തിലധികം പേർ മരിച്ചു. ഇത് എട്ട് മടങ്ങു ഉയരുമെന്നാണ് കണക്കുകൾ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക