കെഎംസിസിക്ക് നോർക്ക അംഗത്വം

0
2358

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി ഖത്തർ ഘടകത്തിന് നോർക്ക അംഗത്വം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന നോർക്ക ഡയറക്ടർ ബോർഡ് യോഗമാണ് തീരുമാനമെടുത്തത്.

ഖത്തർ കെഎംസിസി നൽകിയ അപേക്ഷ പരിഗണിച്ച് കെഎംസിസി ഖത്തർ ഘടകത്തിന് അംഗത്വം നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.

നേരത്തെ അപേക്ഷ പരിഗണിച്ച സാഹചര്യത്തിൽ ലീഗുമായി ബന്ധപ്പെട്ട സംഘടനയ്ക്ക് അഫിലിയേഷൻ നൽകാൻ നോർക്ക ഡയറക്ടർ ബോർഡ് നാലംഗ സമിതിക്ക് രൂപം നൽകി. മതനിരപേക്ഷ സ്വഭാവമുള്ള സംഘടനയായ കെഎംസിസി കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നാണ് അംഗത്വം നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.