യു എ ഇയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

0
3493

റാസൽ ഖൈമ: ജബൽ ജെയ്സ് പർവതത്തിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. 4 പേർക്കു പരുക്കേറ്റു.

തിരൂർ സൗത്ത് അന്നാര സ്വദേശി താവാരംകുന്നത്ത് മുഹമ്മദ് സുൽത്താൻ (25) ആണ് മരിച്ചത്. അബുദാബി വിടെക് കെയറിൽ ആർക്കൈവ്സ് ക്ലർക്ക് ആയിരുന്നു.

അബ്ദുൽ റഹ്മാന്റെയും റംലയുടെയും മകനാണ്. സഹോദരങ്ങൾ: ഷറഫുദ്ദീൻ, ഷക്കീല, ഷഹന. കബറടക്കം പിന്നീട് നാട്ടിൽ. സുഹൃത്തുക്കളായ അഖിൽ മുഹമ്മദ് ഷഫീഖ് (കണ്ണൂർ), സഹൽ, ഹാദി എന്നിവരുമൊത്ത് ശനിയാഴ്ച രാത്രി യുഎഇയിലെ ഏറ്റവും വലിയ പർവതമായ റാസൽഖൈമയിലെ ജബൽജെയ്സിൽ എത്തി. രാത്രി മലമുകളിൽ തങ്ങിയ ഇവർ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു അപകടം.