വിദേശികൾക്ക് അവരുടെ കൂടുതൽ ബന്ധുക്കളെ സന്ദർശക വിസയിൽ സഊദിയിലേക്ക് കൊണ്ടുവരാം

0
4635

റിയാദ്: വിദേശികൾക്ക് അവരുടെ കൂടുതൽ ബന്ധുക്കളെ സന്ദർശക വിസയിൽ സഊദിയിലേക്ക് കൊണ്ടുവരാം. നേരത്തെ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യമന്ത്രാലയം അതിന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാതാപിതാക്കൾ, ഭാര്യ, മക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭാഗങ്ങൾ മാത്രമേ ഇതുവരെ ഉണ്ടായിരുന്നു. ഇതിനിടെ മറ്റുള്ളവർ എന്ന കാറ്റഗറിയിൽ വിദേശികൾ മറ്റു ഏതാനും ബന്ധുക്കളെയും സന്ദർശക വിസയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഒരാഴ്ച മുമ്പ് നടന്ന അപ്‌ഡേഷനിൽ മാതൃസഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദരി, പിതാമഹൻ, മാതാമഹൻ, പേരമകൻ, പേരമകൾ, സഹോദരി, സഹോദരന്റെ മകൻ, സഹോദരന്റെ മകൾ, സഹോദരിയുടെ മകൻ, സഹോദരിയുടെ മകൾ എന്നീ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി.