ജിദ്ദ: ഇന്ത്യൻ റിപ്പബ്ലിക് ദിനചാരണത്തിന്റെ ഭാഗമായി ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന പ്രമേയത്തിൽ ത്വാഇഫ് സമസ്ത ഇസ്ലാമിക് സെൻറർ മനുഷ്യ ജാലിക സംഘടിപ്പിച്ചു. ഇതോടൊപ്പം
സമസ്ത കേരള ജംഇയ്യതുൽ ഖുത്വബ ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായിക്ക് സ്വീകരണവും നൽകി. അഹ്മദ് ഹുദവി പരിപാടി ഉദ്ഘാടനം ചെയ്തു. സൈദലവി ഫൈസി അധ്യക്ഷത വഹിച്ചു.

കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് സ്വാലിഹ് മുഖ്യ അതിഥിയായിരുന്നു. ബശീർ താനൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുൽ ജബ്ബാർ കരുളായി ഗാനം ആലപിച്ചു. നാസർ ഫൈസിക്കുള്ള ആദരം സെൻട്രൽ കമ്മറ്റിക്ക് വേണ്ടി സൈതലവി ഫൈസിയും, ശിഹാർ ഏരിയക്ക് വേണ്ടി ഹമീദ് പെരുവള്ളൂരും, കർണാടക എസ് കെ എസ് എസ് എഫിന് വേണ്ടി ഹസൈനാർ മംഗലാപുരവും കൈമാറി. ശാഫി ദാരിമി പാങ്ങ്, സ്വാലിഹ് ഫൈസി കൂടത്തായി, യാസർ കാരക്കുന്ന്, സക്കീർ മങ്കട, സയ്യൂഫ് കൊടുവള്ളി, അലി ഒറ്റപ്പാലം, അബ്ദുറഹ്മാൻ വടക്കാഞ്ചേരി, ജലീൽ കട്ടിലശ്ശേരി, അഷ്റഫ് താനാളൂർ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അസീസ് റഹ്മാനി പെരിന്തൽമണ്ണ സ്വാഗതവും അബ്ദുല്ലത്തീഫ് ഫറോക് നന്ദിയും പറഞ്ഞു.