കൊല്ലം: മയ്യനാട് തെക്കുംഭാഗം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം എ. അയ്യൂബ് സഖാഫി അസ്ഹരിക്ക് “ഇസ്‌ലാമിക മനഃശാസ്ത്രം- ചികിത്സയിലും ജീവിത വിജയങ്ങളിലെ പരിശീലനങ്ങളിലും” എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. തമിഴ്നാട് കുറ്റാലത്തെ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി (OIUAM)ൽ നിന്നാണ് പി എച്ച് ഡി നേടിയത്. ഫെബ്രുവരി 26 ന് കുറ്റാലത്ത് നടക്കുന്ന യൂണിവേഴ്‌സിറ്റി കോൺവെക്കേഷനിൽ ഡോക്ടറേറ്റ് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജാമിഅഃ മർകസിൽ നിന്ന് ഇസ്‌ലാമിക് തിയോളജിയിൽ ബിരുദവും മൌലാന ആസാദ് നാഷണൽ ഉർദു യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി ജി യും പ്രൊഫറ്റിക് മെഡിസിനിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എസ്. വൈ. എസ് കൊല്ലം സോൺ മുൻ സാന്ത്വനം പ്രസിഡന്റ് ആയിരുന്ന അയ്യൂബ് സഖാഫി അസ്ഹരി കൊല്ലൂർവിള റൗളയിൽ അബ്ദുൽ സലാമിന്റെയും നസീമയുടെയും മകനാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക