മലപ്പുറം സ്വദേശി ജിദ്ദയിൽ താമസസ്ഥലത്ത് മരണപ്പെട്ടു

0
2787

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ താമസസ്ഥലത്ത് മരണപ്പെട്ടു. വേങ്ങര കുന്നുംപുറം എ ആർ നഗർ- പുതിയത്ത് പുറായ സ്വദേശി തൂമ്പത്ത് സിദീഖ് (54) ആണ് താമസസ്ഥലത്ത് മരണപ്പെട്ടത്. ജിദ്ദയിലെ ഫിറോസിയ്യ ഏരിയയിൽ ബൂഫിയ ജോലിക്കാരനായിരുന്നു.

മുഹമ്മദ് തൂമ്പത്ത് ആണ് പിതാവ്. ഭാര്യ പാത്തുമ്മു. മക്കൾ: ഫാത്തിമ സുഹ്‌റ, മുഹമ്മദ് ഫാസിൽ, മുർഷിദ, മുഹമ്മദ് അമീൻ. മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിനിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.