റിയാദ്: റിയാദിൽ ആശുപത്രിയിൽ ചികിത്സക്ക് പോയ കോഴിക്കോട് സ്വദേശി ആശുപത്രിയിൽ മരിച്ചു. കോഴിക്കോട് തോട്ടിൽപ്പാലം പത്തിരിപ്പാല സ്വദേശി ജോസഫ് ആണ് ഹൃദായഘാതം മൂലം മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം കാരണം ബത്ഹ സൺസിറ്റി ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ പോയതിനിടയിലാണ് മരണം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുപത്തി ഏഴ് വർഷമായി സഊദിയിൽ ഡ്രൈവര്‍ ജോലി ചെയ്യ്തു വരുകയായിരുന്ന. ആറു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ: പരേതയായ മോളി ജോസഫ്,
മക്കൾ: ജോജോ ജോസഫ്, ഷെല്ലി മോൾ, ഷൈ മോൾ. പരേതരായ വർഗീസ്, അന്നമ്മ ദമ്പതികളുടെ മകനാണ്.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു ബോഡി നാട്ടിലേക്ക് കൊണ്ട് പോകും. ഇതിനായി സഹായത്തിനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക