റിയാദിൽ വാഹനാപകടം; കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

0
1479

റിയാദ്: സഊദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ
കാസർക്കോട് കാഞ്ഞങ്ങാട് അമ്പലത്തറ ഗുരുപുരം സ്വദേശി മരിച്ചു. ബട്ടൂർ കുണ്ടുംകുഴിയിലെ മണികണ്ഠൻ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി റിയാദിലാണ് അപകടം.

മണികണ്ഠൻ ഓടിച്ച വാഹനം ആളൊഴിഞ്ഞ ഉൾപ്രദേശത്ത് മറിഞ്ഞനിലയിൽ കണ്ടെത്തുകയായിരുന്നു.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ്.

ഒരു വർഷം മുമ്പ് അവധി കഴിഞ്ഞ് മടങ്ങിയ മണികണ്ഠൻ അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. അവിവാഹിതനാണ്. പരേതനായ കണ്ണൻ വെള്ളിച്ചാപ്പാടൻ കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്.