ലൈസൻസ് ലഭിക്കാതെ ഓഫറുകൾ നൽകി; സഊദിയിൽ വസ്ത്ര സ്ഥാപനത്തിനെതിരെ നടപടി

0
1225

ജിസാൻ: ലൈസൻസ് ലഭിക്കാതെ ഡിസ്കൗണ്ടുകൾ നൽകിയതിൽ
സബ്യ ഗവർണറേറ്റിലെ വസ്ത്ര കടക്കെതിരെ വാണിജ്യ മന്ത്രാലയം നടപടിയെടുത്തു.

സ്ഥാപനത്തിന് പിഴ ചുമത്തുകയും പരസ്യം നീക്കം ചെയ്യാനും നിയമലംഘകന്റെ ചെലവിൽ പത്രത്തിൽ വിധി പ്രസിദ്ധീകരിക്കാനും ജിസാനിലെ ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചു.

നിയന്ത്രണങ്ങളും വ്യവസ്ഥകളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന് പരിശോധനാ നടത്തുന്നതിന് പുറമെ, ഉപഭോക്താവിനെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഓഫറുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാണിജ്യ സ്ഥാപനങ്ങൾക്ക് കിഴിവ് ലൈസൻസുകൾ ഇലക്‌ട്രോണിക് വഴി നൽകുന്ന സേവനം മന്ത്രാലയം നൽകിയത്.