സഊദി സെൻട്രൽ ബാങ്കിന്റെ പുതിയ ഗവർണറായി അയ്മാൻ അൽ സയാരിയെ നിയമിച്ചു

0
576

റിയാദ്: രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരനായ സൽമാൻ രാജാവ് സൗദി സെൻട്രൽ ബാങ്ക് ഗവർണറായി അയ്മാൻ അൽ സയാരിയെ നിയമിച്ചു.

കേന്ദ്ര ബാങ്ക് ഗവര്‍ണറായിരുന്ന ഫഹദ് ബിന്‍ അബ്ദുല്ല അല്‍മുബാറകിനെ പദവിയില്‍ നിന്ന് നീക്കിയാണ് തല്‍സ്ഥാനത്ത് അയ്മന്‍ അല്‍സയ്യാരിയെ രാജാവ് നിയമിച്ചത്. ഫഹദ് അല്‍മുബാറക്കിനെ മന്ത്രി റാങ്കോടെ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായി നിയമിച്ചിട്ടുമുണ്ട്.

സൗദി ഡെവലപ്‌മെന്റ് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗം, നാഷണല്‍ ഡെബ്റ്റ് മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അയ്മന്‍ അല്‍സയ്യാരി 2022 ജൂലൈ മൂന്നു മുതല്‍ നിക്ഷേപ, ഗവേഷണ കാര്യങ്ങള്‍ക്കുള്ള സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി മന്ത്രി റാങ്കോടെ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

2019 ഒക്‌ടോബര്‍ 17 മുതല്‍ സാമ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായി. 2022 ജൂലൈ മൂന്നു വരെ സാമ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു. 2013 മെയ് മുതല്‍ 2019 ഒക്‌ടോബര്‍ വരെ കേന്ദ്ര ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാന്‍, നിക്ഷേപ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. ധനമന്ത്രാലയത്തില്‍ ഡെബ്റ്റ് മാനേജ്‌മെന്റ് ഓഫീസ് ആക്ടിംഗ് മേധാവിയായും നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.