ജിദ്ദ: ‘ഭാരത് ജോഡോ’ യാത്രയുടെ സമാപനത്തോടും മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തോടുമനുബന്ധിച്ച് “ഗാന്ധിയുടെ ഇന്ത്യക്കായി ഭാരത് ജോഡോ യാത്ര” എന്ന വിഷയത്തില്‍ ഒ ഐ സി സി സഊദി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടേബിൾ ടോക്ക് പരിപാടി സംഘടിപ്പിച്ചു. വര്‍ഗീയ ശക്തികളില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ഇന്ത്യയെ വീണ്ടെടുക്കുവാൻ രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സും നയിക്കുന്ന മതേതര മുന്നണിയിലൂടെ മാത്രമേ സാധ്യമാവൂ എന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഗാന്ധിയെ വെടിവെച്ച് കൊന്നതിന്റെ 75ആം വാർഷിക ദിനത്തിൽ രാഹുൽ ഗാന്ധിയുടെ വർഗീയ വിരുദ്ധ പോരാട്ടത്തിന് കൂടുതൽ ശക്തി പകരുന്നുവെന്നതു പ്രതീക്ഷജനകമാണെന്നും അവർ പറഞ്ഞു.
