റിയാദ്: സഊദി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ പൊതുമേഖലാ
സ്ഥാപനങ്ങൾക്ക് അവധി.
ഈ വർഷം ഫെബ്രുവരി 22, 23 (ബുധൻ, വ്യാഴം) തീയതികളിൽ സൗദി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ പൊതുമേഖലാ
സ്ഥാപനങ്ങളിലേക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഫെബ്രുവരി 22 പൊതു അവധിയായിരിക്കും.
സ്ഥാപക ദിനമായ ഫെബ്രുവരി 22ന് ശേഷമുള്ള വ്യാഴാഴ്ച സിവിൽ സർവീസിലെ ഹ്യൂമൻ റിസോഴ്‌സ് എക്‌സിക്യൂട്ടീവ് റെഗുലേഷൻസിന് കീഴിൽ ജോലി ചെയ്യുന്നവർക്കും അവധിയായിരിക്കും.
ഫെബ്രുവരി 22, 23 തീയതികളിൽ (ബുധൻ, വ്യാഴം) അവധിയുള്ള സ്ഥാപനങ്ങൾക്ക് അടുത്ത ദിവസമായ വെള്ളി, ശനി ദിവസങ്ങൾ വാരാന്ത്യ അവധിയായതിനാൽ ഇത്തവണ ഫലപ്രദമായി നാല് ദിവസം അവധി ലഭിക്കും.
വെള്ളിയും ശനിയും സ്ഥാപക ദിനത്തിനും വാരാന്ത്യ അവധിയുമായതിനാൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച മാത്രമാണ് പ്രവൃത്തി ദിവസം. അതിനാൽ, പല സ്വകാര്യമേഖലാ സ്ഥാപനങ്ങളും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചേക്കും. ഇതോടെ ഇത്തരം സ്ഥാപനങ്ങളിൽ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.