പ്രവാസികളുടെ പ്രശ്‍നങ്ങൾ പരിഹരിയ്ക്കാൻ റവന്യൂ വകുപ്പിൽ ഏകജാലക സംവിധാനം ഒരുക്കും: റവന്യൂ മന്ത്രി കെ രാജൻ

0
848

ദമാം: പ്രവാസികളുടെ പ്രശ്‍നങ്ങൾ പരിഹരിയ്ക്കാൻ റവന്യൂ വകുപ്പിൽ ഏകജാലക സംവിധാനം ഒരുക്കുമെന്ന് കേരള സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ദമാമിൽ എത്തിയ മന്ത്രി, സഊദി അറേബ്യയുടെ കിഴക്കൻ പ്രിവിശ്യയിലെ സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങൾ പ്രവാസിവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദിയിലെ മുഖ്യധാരാ പ്രവാസി സംഘടനകളായ നവയുഗം, നവോദയ, കെ.എം.സി.സി, ഒ.ഐ.സി.സി, ഐ.എം.സി.സി, പ്രവാസി, തനിമ മുതലായവയ്ക്കൊപ്പം ഒട്ടേറെ പ്രാദേശിക, സാമുദായിക പ്രവാസി സംഘടനകളുടെയുമായി എൺപതിലേറെ പ്രതിനിധികളാണ് ലീഡേഴ്‌സ് മീറ്റിൽ പങ്കെടുത്തത്. സംഘടനാ പ്രതിനിധികളും സാമൂഹ്യപ്രവർത്തകരും നൽകിയ നിവേദനങ്ങളും അദ്ദേഹം സ്വീകരിച്ചു.

സഊദിയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‍നങ്ങൾ സംഘടനാ നേതാക്കൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. പ്രവാസികളുടെ വിമാനയാത്ര പ്രശ്നങ്ങളും, കഴുത്തറുക്കുന്ന വിമാനനിരക്കുകളെക്കുറിച്ചുള്ള പരാതികളും, നോർക്ക-പ്രവാസി ക്ഷേമനിധി എന്നിവയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും, പ്രവാസി പുനഃരധിവാസവും, ലോക കേരളസഭയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഉൾപ്പെടെ സംഘടനാ നേതാക്കൾ ചർച്ചയിൽ ഉയർത്തി.

എല്ലാ പരാതികളും, നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും കേട്ട മന്ത്രി, ചർച്ചകൾക്ക് വിശദമായ മറുപടി നൽകി. പ്രവാസികളുടെ പ്രശ്‍നങ്ങൾ പരിഹരിയ്ക്കാൻ റവന്യൂ വകുപ്പിൽ ഏകജാലക സംവിധാനം ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രവാസികളുടെ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങൾ പ്രവാസിവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സംഘടനാ പ്രതിനിധികളും സാമൂഹ്യപ്രവർത്തകരും നൽകിയ നിവേദനങ്ങളും അദ്ദേഹം സ്വീകരിച്ചു. നവയുഗം സാംസ്ക്കാരികവേദി സംഘടിപ്പിച്ച “നവയുഗസന്ധ്യ 2K22” എന്ന പരിപാടിയിൽ പങ്കെടുക്കാനും, സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് എറ്റു വാങ്ങാനുമാണ് കെ രാജൻ ദമാമിൽ എത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക