പറക്കുന്നതിനിടെ വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു; തൃശൂർ സ്വദേശിയായ വയോധികൻ അറസ്റ്റിൽ

0
2715

കൊച്ചി: വിമാനത്തിൽ നിന്നും പുക വലിച്ച സംഭവത്തിൽ 62 കാരൻ അറസ്റ്റിൽ. തൃശൂർ മാള സ്വദേശിയായ സുകുമാരനെയാണ് അറസ്റ്റ് ചെയ്തത്. ദുബൈ-കൊച്ചി വിമാനത്തിലെ ശുചിമുറിയിൽ വെച്ചാണ് പുകവലിച്ചത്. കൊച്ചി എയർപോർട്ട് അധികൃതരുടെ പരാതിയിൽ ഞായറാഴ്ച രാത്രിയാണ് ഇയാളെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനം പറക്കുന്നതിനിടെയാണ് ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് സ്പൈസ്ജറ്റ് വിമാനജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ജീവനക്കാർ അയാളെ പുകവലിക്കുന്നതിൽ നിന്ന് തടഞ്ഞു. തുടർന്ന് വിവരം എയർപോർട്ടിലെ സുരക്ഷാ ഓഫീസറെ അറിയിക്കുകയായിരുന്നു. വിമാനം കൊച്ചിയിൽ ഇറങ്ങിയതിന് പിന്നാലെ ഇയാളെ സെക്യൂരിറ്റി ഓഫീസറുടെ നിർദേശത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്തു. ഇയാളിൽ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്തു.

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. വിമാനത്തിൽ നിന്ന് പുകവലിക്കുന്നത് അത്യന്തം അപകടകരമാണ്. രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സെക്യൂരിറ്റി ഓഫീസർ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക