റിയാദ്: സഊദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഇന്ത്യക്കാരൻ മരിച്ചു
സൗത്ത് സൗദിയിലെ ഖമീസ് മുഷൈത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കൊൽക്കത്ത സ്വദേശി പ്രഭിര് കുമാര് (45) ആണ് മരിച്ചത്.
ഖമീസിലെ ഒരു കല്യാണമണ്ഡപത്തിലെ ജീവനക്കാരനായിരുന്ന ഇയാൾ വ്യാഴാഴ്ച രാത്രി 11.30ന് ഖമീസ് മുഷൈത്ത്-റിയാദ് റോഡിൽ ഹയാത്ത് ആശുപത്രിക്ക് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്നു.
സമീപത്ത് റോഡ് മുറിച്ചുകടക്കാൻ നടപ്പാലം ഉണ്ടായിരുന്നെങ്കിലും തിരക്കേറിയ റോഡ് മുറിച്ചുകടന്നതാണ് അപകടത്തിനിടയാക്കിയത്. ഗുരുതരമായി പരിക്കേറ്റ പ്രഭിർ കുമാറിനെ ഉടൻ തന്നെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.