റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്ലാറ്റ്ഫോമായ അബ്ഷിർ അതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അബ്ഷിറിന്റെ പേരിൽ വ്യാജ ലിങ്കുകളും മറ്റും ഉണ്ടാക്കി തട്ടിപ്പ് നടത്താനാണ് ശ്രമിക്കുന്നത്.
absher.sa-ലെ ഓൺലൈൻ ലിങ്ക് വഴിയോ അബ്ഷിർ ആപ്പ് വഴിയോ മാത്രമേ അബ്ഷിർ ആക്‌സസ് ചെയ്യാൻ കഴിയൂ. മറ്റു ലിങ്കുകൾ അവഗണിക്കാൻ അബ്‌ഷർ ആളുകൾക്ക് മുന്നറിയിപ്പ് നൽകി.
WWW.ABSHER.SA,
NEW.ABSHER.COM. എന്നീ
ഇത്തരത്തിലുള്ള ലിങ്കുകൾ എല്ലാം വ്യാജ ലിങ്കുകളാണ്.