റിയാദ്: ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കിഴക്കൻ സഊദിയിലെ അൽഖോബാറിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം കളയിക്കാവിള സ്വദേശി ഹസീമിൻ്റെ മകൾ അർവ (ആറ് മാസം) ആണ് മരിച്ചത്. ഖാസറ ജനറൽ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

പരിക്കേറ്റ ഹസീമിൻ്റെ ഭാര്യാമാതാവ് നജ്മുന്നിസയെ അൽ ഖുവയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഹസീമിനും ഭാര്യ ജർയ, മക്കളായ അയാൻ, അഫ്നാൻ എന്നിവരുടെ പരിക്ക് ഗുരുതരമല്ല.
ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് അപകടം.
റിയാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലെ അല്‍ഖാസറയിലാണ് അപകടം നടന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ അപകടം; സഊദിയിൽ ആറു മലയാളികൾക്ക് പരിക്കേറ്റു