സന്ദർശന വിസയിൽ സഊദിയിൽ എത്തിയ മലയാളി വീട്ടമ്മ നിര്യതയായി

0
2449

ജിദ്ദ: സന്ദർശന വിസയിൽ സഊദിയിൽ എത്തിയ മലയാളി വീട്ടമ്മ നിര്യതയായി. മലപ്പുറം കുറ്റിലങ്ങാടി പഴമല്ലൂർ സ്വദേശി സുബൈദ (54) ആണ് മരിച്ചത്. ഭർത്താവ് പാറമ്മൽ കുഞ്ഞയമ്മു നാട്ടിലാണ്. മാസങ്ങൾക്ക് മുമ്പ് ജിദ്ദയിലുള്ള മകന്റെ സന്ദർശന വിസയിലാണ് ഇവർ എത്തിയത്.

മക്കൾ: മുഹമ്മദ് ആഷിഖ്, മുഷ്താഖ്, ഹിദ ഷെറിൻ, നെദ, അൻഫിദ, ഹംന, അബ്ഷാദ്.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ജിദ്ദയിൽ ഖബറടക്കും.