നിക്കാഹ് കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം; മടങ്ങിയ 26 കാരനായ സൈനികൻ ലഡാക്കിൽ മരണപ്പെട്ടു

0
2929

മലപ്പുറം: മലപ്പുറം സ്വദേശിയായ സൈനികൻ ലഡാക്കിൽ മരണപ്പെട്ടു. 26 കാരനായ മലപ്പുറം കുനിയിൽ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞന്റെ മകൻ കെ ടി നുഫൈൽ ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്.

നുഫൈൽ ജോലി ചെയ്യുന്ന മേഖലയിൽ അതിശൈത്യം ആണ് അനുഭവപ്പെട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ നുഫൈലിന് ശ്വാസതടസ്സം അനുഭവപ്പെടുകയും തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു .

എന്നാൽ വൈകിട്ട് അഞ്ചുമണിയോടെ നുഫൈലിന്റെ ജീവൻ നഷ്ടമാവുകയായിരുന്നു .കഴിഞ്ഞ എട്ടുവർഷമായി ആർമി പോസ്റ്റൽ സർവീസിൽ ശിപായി ആയി ജോലി ചെയ്തുവരികയായിരുന്നു നുഫൈൽ. ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ജോലി ചെയ്ത ശേഷം ഒന്നര വർഷം മുമ്പാണ് ലഡാക്കിൽ എത്തിയത്. ഇവിടെ ആറുമാസം കൂടി പൂർത്തിയാക്കിയ ശേഷം മറ്റൊരിടത്തേക്ക് മാറിനിരിക്കേയാണ് നുഫൈലിന്റെ അപ്രതീക്ഷിതമായി വിയോഗം. നുഫൈലിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

കൊടുവാങ്ങാട് മിച്ചഭൂമി മൈതാനത്തും വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സൈനിക നടപടികൾ പ്രകാരം ഖബറടക്കും. എട്ടുവർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ കഴിഞ്ഞ രണ്ടുവർഷമായി കാശ്മീരിൽ ആണ്. ഡിസംബർ അവസാനം നാട്ടിലെത്തിയിരുന്നു .ഈ മാസം രണ്ടിന് മുക്കം കുളങ്ങര സ്വദേശിനിയുമായി നിക്കാഹ് കഴിഞ്ഞ് 22നാണ് മടങ്ങിപ്പോയത്. കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കുകയായിരുന്നപ്പോഴാണ് നുഫൈലിന്റെ അപ്രതീക്ഷിതമായി വിയോഗം. വ്യാഴം രാവിലെ പത്തരയ്ക്ക് പ്രതിശ്രുത വധുവിനെ നുഫൈൽ വിളിച്ചിരുന്നു. രാത്രി ഒമ്പതരയോടെയാണ് നുഫൈൽ മരിച്ചതായി കുടുംബത്തിന് വിവരം ലഭിച്ചത്.

പിതാവ് മുഹമ്മദ് കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. ഉമ്മ ആമിന സഹോദരിയും ആണ് നുഫൈലിനു ഉള്ളത്. നുഫൈലിനു ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയായിരിക്കുന്നത്.പലരും കുറിച്ചത് ഇങ്ങനെയാണ് ,”പിറന്ന നാടിന് ജീവൻ നൽകിയ മകന് ജന്മം നൽകിയ ഉമ്മ നിങ്ങളുടെ സ്ഥാനം എത്രയോ ഉയരങ്ങളിൽ, യാ ഷഹീദ് പിറന്ന നാടിനു വേണ്ടി ജീവൻ നൽകിയ ധീര ജവാൻ അള്ളാഹു ഉന്നതമായ പദവി ഒരുക്കി വെക്കും സ്വർഗത്തിൽ” എന്നാണ് പലരും കുറിച്ചത്.