സൗദിയിൽ സ്‌പോൺസർഷിപ്പ് സംവിധാനം 2023 മാർച്ച് മുതൽ; പ്രവാസികളെ കബളിപ്പിക്കുന്നതിന് പഴയ വാർത്ത വീണ്ടും പ്രചരിക്കുന്നു സത്യാവസ്ഥ എന്ത് ?

0
7756

റിയാദ്: സഊദിയിൽ സ്‌പോൺസർഷിപ്പ് സംവിധാനത്തെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പ്രചരിക്കുന്നു.
സ്‌പോൺസർഷിപ്പ് അവസാനിക്കുന്നുവെന്നും, തൊഴിലാളിക്ക് സ്വന്തമായി റീ എൻട്രി വിസ നേടാമെന്നും വിശദീകരിച്ചുകൊണ്ടുള്ള ഒരു വാർത്തയാണ് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
പ്രവാസികളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് ചിലർ പഴയ വാർത്ത വീണ്ടും പ്രചരിപ്പിക്കുന്നത്.

വാർത്തയോടൊപ്പം 2023 മാർച്ച് മുതൽ ഇത് പ്രാബല്യത്തിലാകുമെന്നും ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

യഥാർത്തത്തിൽ 2021ൽ പുറത്ത് വന്ന വാർത്തയാണിത്. സൗദി തൊഴിൽ നിയമങ്ങൾ അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് പരിഷ്‌കരിച്ചതായും, സ്‌പോൺസർഷിപ്പ് വ്യവസ്ഥകൾക്ക് പകരം തൊഴിൽ കരാറുകൾക്ക് രൂപപ്പെടുത്തുമെന്നും അന്ന് സൌദി തൊഴിൽ സാമുഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

2021 മാർച്ച് 14 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് അന്ന് പ്രഖ്യാപിച്ചിരുന്നത്. പതിറ്റാണ്ടുകളായി സൗദിയിൽ നിലനിൽക്കുന്ന കഫാല സമ്പ്രദായം മാറുന്നതായ വാർത്ത അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നതാണ്. അന്ന് പുറത്തിറങ്ങിയ വാർത്തയാണ് ഇപ്പോൾ വീണ്ടും പ്രചരിപ്പിക്കുന്നത്.

യഥാർത്തത്തിൽ വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ രാജ്യത്ത് നിലിവിൽ വന്നിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തിലായതിന് ശേഷം എങ്ങിനെയാണ് സ്വന്തമായി റീ എൻട്രി വിസയും ഫൈനൽ എക്‌സിറ്റും നേടാൻ സാധിക്കുക എന്നതും, അതിന് അനുവദിക്കുന്ന സാഹചര്യങ്ങൾ ഏതൊക്കെ എന്നതും പിന്നീട് മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.

മാർച്ച് 14ന് പ്രാബല്യത്തിൽ വരുമെന്ന് പറയുന്ന നിയമങ്ങളെ കുറിച്ചാണ് വാർത്ത. അതിൽ 2023 എന്ന് പറയുന്നില്ല. എന്നാൽ ക്ലിപ്പിനോടൊപ്പം പ്രചരിക്കുന്ന ടെകസ്റ്റിൽ 2023 മാർച്ച് എന്നാക്കി പ്രവാസികളെ കബളിപ്പിക്കുന്നതിന് വേണ്ടി പഴയ വാർത്ത വീണ്ടും പ്രചരിപ്പിക്കുകയാണ്.

രാജ്യത്ത് തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധങ്ങളെ തൊഴിൽ കരാറുകളിലൂടെ നിലനിറുത്തികൊണ്ടും തൊഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് 2021 ൽ തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ചതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രലായം പ്രഖ്യാപിച്ചത്.