അസുഖം ബാധിച്ചാൽ ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ട്; മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം

0
1792

റിയാദ്: തൊഴിലാളികൾക്ക് അസുഖം ബാധിച്ചാൽ ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ടെന്ന് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വീണ്ടും ആവർത്തിച്ചു. അസുഖ അവധി നിരസിക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ല. എന്നാൽ അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് മെഡിക്കൽ റിപ്പോർട്ട് ചോദിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 117 ലെ വ്യവസ്ഥകൾ അനുസരിച്ച്, ജീവനക്കാരന് അസുഖം ഉണ്ടെന്ന് കണ്ടെത്തിയാൽ, ബന്ധപ്പെട്ട ഡോക്ടറുടെ ഉപദേശപ്രകാരം അയാൾക്ക് അവധി എടുക്കാം. ഇത് തൊഴിലുടമ അംഗീകരിക്കുകയും തടസ്സമില്ലാതെ പണം നൽകുകയും വേണം. എന്നാൽ രോഗത്തിന്റെ സ്വഭാവവും ആവശ്യമായ അവധി ദിവസങ്ങളുടെ എണ്ണവും വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് തൊഴിലുടമ ആവശ്യപ്പെട്ടാൽ, ജീവനക്കാരൻ അത് ഹാജരാക്കണം. ചികിത്സിക്കുന്ന ഡോക്ടർക്കും ബന്ധപ്പെട്ട ആശുപത്രിക്കും മെഡിക്കൽ റിപ്പോർട്ട് നൽകാൻ ബാധ്യതയുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.