ആരോഗ്യ വ്യവസ്ഥകൾ പാലിച്ചില്ല; സഊദിയിൽ മൂന്നു സ്ഥാപനങ്ങൾ അടപ്പിച്ചു

0
1705

ദമാം: ദമാം ബലദിയക്കു കീഴിലെ പരസ്ഥിരി ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മൂന്നു സ്ഥാപനങ്ങൾ അടപ്പിച്ചു.

പതിമൂന്നു സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തുകയും ചെയ്തു. ആരോഗ്യ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞ ദിവസം 20 ഡ്രൈവ്-ത്രൂ കോഫി ഷോപ്പുകളിലാണ് വെസ്റ്റ് ദമാം ബലദിയ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയത്.