കോഴിക്കോട് സ്വദേശി സഊദിയിൽ നിര്യാതനായി

0
2240

റിയാദ്: കോഴിക്കോട് സ്വദേശി സഊദിയിൽ
നിര്യാതനായി. വടകര കല്ലാമല സ്വദേശി റിഗീഷ് കണവയില്‍ (38) ആണ് മരിച്ചത്. റിയാദ് അറബ്‌കോ ലോജിസ്റ്റിക്കില്‍ 14 വര്‍ഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ടാണ് മരണം. റിയാദ് ഖലീജില്‍  കുടുബത്തോടൊപ്പമായിരുന്നു താമസം.
ഭാര്യ പ്രഭാവതി ഹയ്യ് അല്‍ഖലീജ് മെഡിക്കല്‍ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു.

വടകര കണവയില്‍ രാജന്‍-ഗീത ദമ്പതികളുടെ മകനാണ്. മക്കള്‍: രിത്വിന്‍, ആര്യന്‍, ധീരവ്.