ഹർത്താൽ ജപ്തി, അനീതി നടപ്പാക്കരുത്: സഊദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

ജിദ്ദ: രാഷ്ട്രീയ പാർട്ടികളും അല്ലാത്തവരും നിരവധി ഹർത്താലുകൾ കേരളത്തിൽ നടത്തിയിരിക്കെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെയും അതിൻ്റെ മറവിൽ മറ്റുള്ളവരുടേയും സ്വത്ത് ജപ്തി ചെയ്യാനുള്ള ധൃതി പിടിച്ച നീക്കം അസ്വാഭാവികമാണെന്നും വിയോജിപ്പുകളെ നേരിടുന്നത് ഉത്തരേന്ത്യൻ മോഡൽ പോലീസ് രാജ് കൊണ്ടാവരുതെന്നും നീതി നിഷേധവും മനുഷ്യാവകാശ ലംഘനങ്ങളും ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ലെന്നും സഊദി ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

നിരപരാധികളായ മാതാപിതാക്കളും സ്ത്രീകളും മക്കളും നോക്കി നിൽക്കേ അന്യായമായി സ്വത്ത് കണ്ടു കെട്ടാൻ ജപ്തി നോട്ടീസ് പതിച്ച് പോകുന്നത് നീതികരിക്കാവതല്ലെന്നും സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കുന്ന നടപടിയിൽ നിന്ന് ഭരണകൂടം പിന്തിരിയണമെന്നും ഭാരവാഹികൾ ആവശ്യപെട്ടു.