എൻജിൻ നിലയ്ക്കാൻ സാധ്യത; 36 കവാസാക്കി മോട്ടോർസൈക്കിളുകൾ തിരിച്ചു വിളിച്ചു

0
1063

റിയാദ്: വിവിധ മോഡലുകളിലായി 36 കവാസാക്കി മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ചതായി സഊദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

ഡ്രൈവിങ്ങിനിടെ എഞ്ചിൻ തകരാറാവുന്ന കാരണത്താലാണ് തിരിച്ചു വിളിച്ചത്.ക്യാഷാഫ്റ്റ് പിസ്റ്റൺ ലോക്ക് അപ്പ് ചെയ്യാനും എൻജിൻ നിലയ്ക്കാനും സാധ്യതയുണ്ടെന്നും ഇത് അപകട സാധ്യത വർധിപ്പിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.

2015-2022 നു ഇടയിലുള്ള വാഹനങ്ങളാണ് തിരിച്ചു വിളിച്ചവ. ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തുമെന്ന് കമ്പനി അറിയിച്ചു.