ജിദ്ദ: സഊദി റെയിൽവേ പോളിടെക്നിക് മുഖേന സഊദി അറേബ്യ റെയിൽവേ (എസ്എആർ) ഹറമൈൻ എക്സ്പ്രസ് ട്രെയിൻ ഓടിക്കാൻ 32 വനിതകളെ യോഗ്യരാക്കി. 12 മാസത്തോളം എസ്ആർപിയിലെ വിദഗ്ധരുടെ പരിശീലനം ലഭിച്ച ശേഷമാണ് ഇവർ ജോലി തുടങ്ങിയത്.
കഴിഞ്ഞ ജനുവരിയിൽ സഊദി റെയിൽവേ പോളിടെക്‌നിക് തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അപേക്ഷിക്കാൻ എനിക്ക് താൽപ്പര്യമുണ്ടായിരുന്നു വെന്ന് യോഗ്യത നേടിയ താര അലി അൽ സഹ്‌റാനി പറഞ്ഞു.
ഒരു വ്യക്തിഗത അഭിമുഖവും പരീക്ഷയും നടത്തി. ഒരാളായി എന്നെ അംഗീകരിക്കുകയും ചെയ്തു. ഇത് എന്റെ രാജ്യത്തെ സേവിക്കാൻ എന്നെ പ്രാപ്തമാക്കി . അംഗീകരിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സൈദ്ധാന്തികമായും പ്രായോഗികമായും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പരിശീലനം നൽകിയിട്ടുണ്ട് എന്നും അവർ കൂട്ടിചേർത്തു.
ഉംറക്കാർക്കും തീർഥാടകരും, ഗ്രാൻഡ് മോസ്‌കിലെ സന്ദർശകർക്കും സേവനം നൽകുന്ന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ പദ്ധതി ഉൾപ്പെടെ, രാജ്യത്തെ സേവിക്കുന്നതിന് വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ വനിതകൾക്ക് അവസരമൊരുക്കിയത് ബുദ്ധിമാനായ സൗദി നേതൃത്വം അവരെ ശാക്തീകരിച്ചതായും റൊട്ടെല്ല യാസർ നജ്ജാർ പറഞ്ഞു.
സൗദി റെയിൽവേ പോളിടെക്‌നിക് പരിശീലകരുടെ നിരന്തര തുടർനടപടികളും വനിതാ ഡ്രൈവർമാരെ ഈ മേഖലയിൽ ജോലി ചെയ്യാൻ യോഗ്യരാക്കുന്നതിൽ അവർ വഹിച്ച പങ്കുമാണ് ഇത്തരമൊരു ചുറ്റുപാടിൽ ജോലി ചെയ്യാനും നിരവധി പ്രതിസന്ധികളെ തരണം ചെയ്യാനും അവരെ പ്രാപ്തരാക്കിയതെന്ന് ഉത്തരവാദിത്തബോധത്തെക്കുറിച്ച് സംസാരിച്ച റനീം തലാൽ അസൂസ് പറഞ്ഞു.
തീർത്ഥാടകർക്കും ഉംറക്കാർക്കും ഗ്രാൻഡ് മസ്ജിദിലെ സന്ദർശകർക്കും സേവനം നൽകുന്നത് ഹറമൈൻ എക്‌സ്പ്രസ് ട്രെയിനിന്റെ ഡ്രൈവറാകാനുള്ള വലിയ പ്രചോദനമാണെന്ന് അസൂസ് അഭിപ്രായപ്പെട്ടു.