ഉപ്പയുടെ ഖബറിടം കാണാൻ വറ്റാത്ത കണ്ണീരുമായി അവർ എത്തി; മുജീബ് പൂക്കോട്ടൂരിന്റെ കുറിപ്പ് ആരെയും വേദനിപ്പിക്കും

0
8007

മക്ക: ഉപ്പയുടെ ഖബറിടം കാണാൻ വറ്റാത്ത കണ്ണീരുമായി അവർ എത്തി. മക്കയിലെ സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ മുജീബ് പൂക്കോട്ടൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരെയും വേദനിപ്പിക്കും.

കൊവിഡ് മൂലം മരണപ്പെട്ട പ്രവാസിയുടെ ഖബറിടം കാണാനെത്തിയ മലയാളി കുടുബത്തിന്റെ വേദന
പങ്കുവെക്കുകയാണ് മുജീബ് പൂക്കോട്ടൂര്‍.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരി കാലത്ത് സൗദിയില്‍ മരിച്ച വേങ്ങര കണ്ണമംഗലം വാളകുട സ്വദേശി മേക്കറുമ്പില്‍ അലിഹസ്സന്റെ അന്ത്യവിശ്രമ സ്ഥലം കാണാനാണ് വറ്റാത്ത കണ്ണീരുമായി അവര്‍ എത്തിയത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം
👇👇👇

ഉപ്പയുടെ ഖബറിടം കാണാൻ വറ്റാത്ത കണ്ണീരുമായി അവർ എത്തി.
കോവിഡ് കാലത്തും അല്ലാതെയുമായി നിരവധി മയ്യിത്തുകൾ ഏറ്റുവാങ്ങി മക്കയിലെ ജന്നത്തുൽ മുഅല്ലയിലും , ശറായയിൽ ഉള്ള രണ്ട് ഖബർസ്ഥാനിലും ഖബറടിക്കിയിട്ടുണ്ട്… ഖബറടക്കി കഴിഞ്ഞാൽ ബുന്ധുക്കൾക്ക് ഖബർസ്ഥാനിന്റെ പേരും ബ്ലോക്ക് നമ്പറും ഖബർനമ്പറും കൊടുക്കാറുമുണ്ട്… ബന്ധപ്പെട്ടവർ ഹജ്ജിനോ, ഉംറക്കോ വിശുദ്ധഭൂമിയിൽ എത്തിയാൽ അവർക്ക് ഖബറിടം വന്ന്കണ്ട് പ്രാർത്ഥിക്കാൻ വേണ്ടി… അങ്ങിനെ കൈമാറി വർഷങ്ങൾക്ക് ശേഷമാണെങ്കിലും എന്നെ വിളിച്ച് ഖബർ കാണിച്ച് തരാൻ പറയാറുമുണ്ട്.. അങ്ങിനെ പല ബന്ധുക്കളെയും ,സ്നേഹിതൻമാരേയും, കൊണ്ട്പോകാറുമുണ്ട്… ആ സന്ദർഭങ്ങൾ വിവരിക്കാൻ കഴിയാത്ത മണിക്കുറുകൾആകും…. ഇന്നലെ വീണ്ടും കോവിഡ് മഹാമാരി കാലത്ത് മരണപ്പെട്ട വേങ്ങര കണ്ണമംഗലം വാളകുട സ്വദേശി മേക്കറുമ്പിൽ അലിഹസ്സൻ എന്നവർ മരണപ്പെട്ടിരുന്നു…. അറഫയിലുഉള്ള കോവിഡ് സെന്ററിൽ നിന്നും ഞാൻ മയ്യിത്ത് ഏറ്റുവാങ്ങി… മുഹാജിരീൻ പള്ളിയിൽ കൊണ്ട് പോയി കഫംചെയ്തു.. ശറായയിൽ ഉള്ള പുതിയ ഖബർസ്ഥാനിൽ മറവ് ചെയ്തിരുന്നു… ബന്ധുക്കൾക്ക് മറവ് ചെയ്ത സ്ഥലവും ഖബർ നമ്പറും കൊടുത്തിരുന്നു…. അലിഹസ്സൻ സാഹിബിന്റെ ഭാര്യയും മക്കളും നാഷണൻ പൊളിറ്റിക്ക്സ് ഗ്രൂപ്പിന്റെ [CESS] സഹായത്തോടെ ഉംറ നിർവ്വഹിക്കാൻ എത്തുന്നുണ്ട് എന്നും.. അവർക്ക് അലിഹസ്സൻ സാഹിബിന്റെ ഖബറിടം ഒന്ന് കാണിച്ച് കൊടുക്കണമെന്നും പ്രിയ സ്നേഹിതനും വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയും നാഷണൽപൊളിറ്റിക്ക്സ്ഗ്രൂപ്പിന്റെ ചീഫ് അഡ്മിനുമായ പുള്ളാട്ട് ഷംസു അറിയിച്ചിരുന്നു.
ഞങ്ങൾ മക്കയിൽ എത്തി ഉംറകർമ്മംകഴിഞ്ഞു.. ഇനി ഉപ്പയുടെ ഖബറിടം ഒന്ന് കാണണം.. മക്കളുടെ വാഡ്സപ്പ് സന്ദേശം എത്തി. കൂടെ അന്ന്ഞാൻ പറഞ്ഞ് കൊടുത്തതുപോലെ ഖബറടക്കിയ സ്ഥലവും, ഖബറിന്റെ നമ്പറും..ഒരു ചെറിയ കടലാസിൽ എഴുതി അതും എനിക്ക് ഫോട്ടോ എടുത്തു അയച്ചുതന്നു…. ആ വാഡ്സപ്പ് മെസേജിലേക്ക് കുറെസമയംഞാൻ നോക്കിനിന്നുപ്പോയി.. പ്രവാസിയായ നമുടെ ആകെ ബാലൻസ് ആ തുണ്ടുകടലാസ് ആണ് എന്ന് ഓർത്തു പോയി…. ഹറമിന് അടുത്തുള്ള താമസ്ഥലത്ത് പോയി ആ കുടുംബത്തെ വാഹനത്തിൽ കയറ്റി.. നേരേ ശറായ ഖബർസ്ഥാനിലേക്ക് പോയി…. ഭാര്യയും മൂന്ന് പെൺമക്കളും , ഒരാൺകുട്ടിയും … ഖബർസ്ഥാനിന്റെ ഗെറ്റിന്അടുത്ത് കൊണ്ട്പ്പോയി വാഹനംനിർത്തി… നിർത്തിയഉടനെതന്നെ തേങ്ങലുകൾ പിൻ സീറ്റിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു.. മക്കളെയും ഭാര്യയെയും ഖബർകാണാവുന്ന രീതിയിൽ ചുറ്റ്മതിലിന് പുറത്ത്നിർത്തി…. മകനെയും കൂട്ടി ഖബറിന് അടുത്തേക്ക് പോയി… ബ്ലോക്ക് 5 ൽ 721 മത്തെ ഖബർ മകൻ ദുൽകിഫ്‌ലി ക്ക് കാട്ടികൊടുത്തു…. മകൻ ഏറെസമയം ഖബറിന്അടുത്ത് ചിലവഴിച്ചു.. വേധനകൾ കടിച്ച് അമർത്തിയും.. കണ്ണുനീർ കുതിർന്ന മകനെ ഖബർസ്ഥാനിൽ നിന്നും പുറത്തേക്ക്കൊണ്ട് വന്നു… ഉമ്മയുടെ യും സഹോദരിമാരുടെയും അടുത്ത് എത്തിയ ഏകമകൻ നിയന്ത്രണം വിട്ട് വാവിട്ട്കരയുന്ന ഉമ്മയെയും സഹോദരിമാരേയും.. നിയന്ത്രിക്കാൻ പാട്പ്പെട്ടു… ഉപ്പയുടെയുടെ അടുത്തേക്ക് വീണ്ടും ഞാൻ കൊണ്ട് വരാംഎന്ന് പറഞ്ഞ് സമാധാനപ്പെടുത്തി…ഒരു വിധം വാഹനത്തിൽകയറ്റി… മക്കളെയും ഭാര്യയെയും വാഹനത്തിൽ കയറ്റി.. താമസ്ഥലത്ത് എത്തിച്ചു…. എന്ത്പറഞ്ഞ് സമാധാനപ്പെടുത്തു മെന്ന് അറിയതെ വല്ലാത്തഒരു ഒരുഅവസ്ഥയിൽ ആയി… ഇന്നെലത്തെ മണിക്കൂറുകൾ…. അലിഹസ്സൻ സാഹിബിനും.. കോവിഡ് കാലത്ത് മരണപ്പെട്ട മുഴുവൻ പേർക്കും… ശഹീദിന്റെ പ്രതിഫലംനൽകി നാഥൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക