ജിദ്ദ: ഈ വർഷത്തെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ” എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രാവിശ്യകളിൽ നടത്തപ്പെടുന്ന മനുഷ്യ ജാലികയുടെ ഭാഗമായി ജിദ്ദയിൽ എസ് ഐ സി സെൻട്രൽ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിക്കുന്നു. ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ബാഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ മത – രാഷ്ട്രീയ – സാമൂഹ്യ സംഘടന നേതാക്കൾ സംബന്ധിക്കും. പ്രമുഖ വാഗ്മിയും സമസ്ത നേതാവുമായ നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തും.
പരിപാടിയിൽ മുഴുവൻ എസ് ഐ സി പ്രവർത്തകരും പങ്കെടുക്കണമെന്ന് സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ആഭ്യർത്ഥിച്ചു.