റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ
സ്വന്തം ടീമിനായുള്ള അരങ്ങേറ്റ
മത്സരത്തിൽ അൽ നസറിന് ജയം.
എന്നാൽ റൊണാൾഡോയ്ക്ക് ഗോൾ നേടാനായില്ല. ഇത് ആരാധകരെ നിരാശരാക്കി.
അൽ ഇത്തിഫാഖിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽ നസർ തോൽപ്പിച്ചത്. ജയത്തോടെ അൽ നസര്‍ ലീഗില്‍ ഒന്നാമതെത്തി.

അൽ നസറിന്റെ റിയാദിലെ ഹോം ഗ്രൗണ്ടായ മർസൂൽ പാർക്ക് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. മുപ്പത്തിയൊന്നാമത്തെ മിനിറ്റിൽ ആൻഡേഴ്‌സൺ ടലിസ്‌കയാണ് ഗോൾ നേടിയത്.
കഴിഞ്ഞ ദിവസം റിയാദിൽ പി.എസ്.ജിയുമായി നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോളടിച്ച് മാൻ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കിയിരുന്നു.