ദമാം: കിഴക്കൻ സഊദിയിൽ തമിഴ്നാട് സ്വദേശിയുടെ കുത്തേറ്റു മലയാളി കൊല്ലപ്പെട്ടു. മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ സ്വദേശി ചെറലിൽ മുഹമ്മദലിയാണ് കുത്തേറ്റു മരിച്ചത്. 58 വയസായിരുന്നു. കിഴക്കൻ സഊദിയിലെ ജുബൈലിൽ ആണ് സംഭവം. കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി മഹേഷ് (45) കുത്തേറ്റാണ് മരിച്ചത്. ഇരുവരും ഒരേ കമ്പനിയിലെ തൊഴിലാളികളാണ്. സാരമായി പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും ഒരേ റൂമിലാണ് താമസം. ഞായറാഴ്ച ഉച്ചക്കാണ് മലയാളികളെ നടുക്കിയ സംഭവം. ഇരുവരും ഇന്നലെ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് എത്തിയതായിരുന്നു. ഇതിനിടെയാണ് റൂമിൽ വെച്ച് സംഭവം നടന്നത്. സംഭവത്തിന് ശേഷം മഹേഷിനെ സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹേഷിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈ സ്വദേശിയായ ഇയാൾ അഞ്ചുവർഷമായി ഇതേ കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുന്നു റൂമിൽ നിന്നുള്ള ഒച്ചപ്പാടുകൾ കേട്ട് സമീപത്തുള്ളവർ എത്തിയെങ്കിലും പിന്നീട് പോലീസ് എത്തിയാണ് കുത്തേറ്റയാളെ ആശുപത്രിയിലേക്ക് നീക്കിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിെൻറ അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നത്രെ. തുടർന്ന് കമ്പനി അവധി നൽകുകയും വിശ്രമിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. കൊല നടത്തിയതിെൻറ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചു. ആറുവർഷമായി ‘ജെംസ്’ കമ്പനയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്മക്കൾ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക