അല്‍ നസര്‍ ക്ലബ്ബിനായുള്ള ആദ്യ മല്‍സരത്തിനായി ക്രിസ്റ്റിയാനോ ഇന്ന് കളിക്കളത്തിൽ

0
1928

റിയാദ്: പിഎസ്ജിയ്‌ക്കെതിരായ സൗഹൃദ മല്‍സരത്തിന് ശേഷം
അല്‍ നസര്‍ ക്ലബ്ബിനായുള്ള ആദ്യ മല്‍സരത്തിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്നിറങ്ങും. സഊദി സമയം ഇന്ന് രാത്രി 9.30നാണ് മല്‍സരം. റിയാദിലെ മര്‍സൂല്‍ പാര്‍ക്കിലാണ് മല്‍സരം. മല്‍സരം എംബിസിയുടെ ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഷാഹിദില്‍ ലഭിക്കും.

സൗദി പ്രോ ലീഗില്‍ ഇത്തിഫാഖ് ക്ലബ്ബിനെതിരേയാണ് താരത്തിന്റെ അരങ്ങേറ്റം. ഇംഗ്ലിഷ് എഫ് എയുടെ വിലക്കിനെ തുടര്‍ന്ന് താരത്തിന് സൗദി ലീഗിലെ കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ കളിക്കാനായിരുന്നില്ല. പിഎസ്ജിയ്‌ക്കെതിരായ സൗഹൃദ മല്‍സരത്തില്‍ റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി താരം ഇറങ്ങിയിരുന്നു.

ലീഗില്‍ അല്‍ നസര്‍ രണ്ടാം സ്ഥാനത്താണ്. ഇത്തിഫാഖ് ലീഗിലെ 10ാം സ്ഥാനക്കാരാണ്. അല്‍ ഇത്തിഹാദാണ് ലീഗിലെ ഒന്നാം സ്ഥാനക്കാര്‍. അല്‍ നസറിന്റെ ചിരവൈരികളായ അല്‍ ഹിലാല്‍ ആണ് ലീഗില്‍ മൂന്നാം സ്ഥാനത്തുള്ളത്.”