വിദേശ തൊഴിലാളികളുടെ വിവിധ ഫീസുകൾ ആര് വഹിക്കും ? സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുന്നു

0
3065

റിയാദ്: വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ്, ഇഖാമ (റസിഡന്റ് പെർമിറ്റ്), വർക്ക് പെർമിറ്റ് ഫീസ്, പുതുക്കുന്ന സമയത്തെ ചെലവുകൾ, പുതുക്കാൻ വൈകിയതിനുള്ള പിഴ എന്നിവ തൊഴിലുടമ വഹിക്കുമെന്ന് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ നേരിട്ടുള്ള റിക്രൂട്ട്മെന്റ് ചെയ്യുന്നതാണെങ്കിലും നിലവിൽ മറ്റൊരു സ്‌പോൺസറിൽ നിന്ന് പുതിയ സ്‌പോൺസറിലേക്ക് തൊഴിൽ മാറുകയാണെങ്കിൽ പോലും, തൊഴിൽ മാറ്റമുൾപ്പെടെയുള്ള ചിലവ് പുതിയ തൊഴിലുടമ വഹിക്കേണ്ടിവരും.

തൊഴിലുടമ-തൊഴിലാളി ബന്ധം അവസാനിപ്പിച്ചതിന് ശേഷം തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്കുള്ള റിട്ടേൺ ടിക്കറ്റിന് പുറമേ, തൊഴിൽ മാറ്റം, പുറപ്പെടൽ, മടങ്ങൽ എന്നിവയുടെ ചെലവും തൊഴിലുടമ വഹിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, തൊഴിൽ നിയമം അനുസരിച്ച് സേവനാനന്തര ആനുകൂല്യങ്ങൾക്ക് ജീവനക്കാരന് അർഹതയുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക